. ഒരു പ്രൊഫഷണല്‍ സെല്‍ഫി
''കോഴ്സു കഴിഞ്ഞോ മോനേ..?''
''ഇല്ല മെയ് യില്‍ ആണ് പരീക്ഷ''
''ക്യാമ്പസ് റിക്രൂട്മെന്‍റ് വല്ലതും ആയോ മോനേ..?''
''ഇല്ല ''
''സപ്ലി വല്ലതും ഉണ്ടോ..?''
''ഉം... ഉണ്ട്...''
''എന്‍റെ അനിയന്‍റെ അമ്മായീടെ സഹോദരന്‍റെ മകന്‍ ബി ടെക് കഴിഞ്ഞ് ഇപ്പ ദുബായീലാ... ലക്ഷങ്ങളാ ശമ്പളം..''
''ഓ..''
''പേപ്പറൊക്കെ പെട്ടന്ന് എഴുതി എടുക്കണം കേട്ടോ..''
''ഓ..''
ഒരു ഇന്‍റര്‍വ്യൂ ബോഡിന്‍റെ അഭിമുഖം കഴിഞ്ഞു.... അടുത്തത് അടുത്തെങ്ങും വന്നുകയറല്ലേ ന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ നടന്നു...
ഹരികൃഷ്ണന്‍
No comments:
Post a Comment